പറക്കലിനിടെ ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌ – അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ എയര്‍ വിമാനങ്ങള്‍ ആകാശത്തുവെച്ച്‌ കൂട്ടിമുട്ടലില്‍ നിന്ന് ഒഴിവായത് തലനാരിഴക്ക്. ജനുവരി ഒമ്പതിനായിരുന്നു സംഭവം. ഡ‍യറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓഫീസ് വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ അപകടം തലനാരിഴക്ക് ഒഴിവായത് ലോഗ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എയര്‍പോര്‍ട്ട് അതോറിറ്റിയും വിവരമറിയിച്ചിട്ടില്ല. എന്നാല്‍ സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.സി.എ മേധാവി അരുണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഇതുസംബന്ധിച്ച്‌ ഇന്‍ഡിഗോ എയറുമായും എയര്‍പോര്‍ട്ട് അതോറിറ്റിയുമായും പി.ടി.ഐ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.

ഇന്‍ഡിഗോ എയറിന്‍റെ ബംഗളൂരു-കൊല്‍ക്കത്ത വിമാനവും ബംഗളൂരു-ഭുവനേശ്വര്‍ വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയതെന്ന് ഡി.ജി.സി.എ വൃത്തങ്ങള്‍ പറഞ്ഞു. വിമാനങ്ങള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധനയാണ് തെറ്റിച്ചിരിക്കുന്നത്. ജനുവരി ഒമ്പതിന് രാവിലെ അഞ്ച് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് ഈ രണ്ട് വിമാനങ്ങളും ബംഗളൂരുവില്‍ നിന്ന് പറന്നുയര്‍ന്നത്. പുറപ്പെട്ടതിന് ശേഷം രണ്ട് വിമാനങ്ങളും നേര്‍ക്കുനേര്‍ നീങ്ങുകയായിരുന്നു. റഡാര്‍ കണ്‍ട്രോളര്‍ ഈ വിവരം അറിയിക്കുകയും ആകാശത്തു വെച്ചുള്ള കൂട്ടിയിടി ഒഴിവാക്കുകയുമായിരുന്നുവെന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...