ലീഗ് ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു.ഡി.എഫ് പാണക്കാട്ടെ തങ്ങളെ കാണാന്‍ പോകുന്നതിലല്ല ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുന്നതിലാണ് പ്രശ്‌നമെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. യു.ഡി.എഫ് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. യു.ഡി.എഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതാക്കള്‍ പാണക്കാട്ടെ തങ്ങളെ കാണുന്നത് പ്രധാനമല്ല. പാണക്കാട് തങ്ങളുടെ അടുത്ത് ആര്‍ക്കും പോകാം.

പക്ഷെ ലീഗ് വഴിയാണ് ആര്‍.എസ്.എസിന്റെ ഇസ്‌ലാമിക പതിപ്പായ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്നതാണ് പ്രധാനം,’ ജയരാജന്‍ പറഞ്ഞു. ലീഗ് അടുത്തിടെ നടത്തുന്ന ശ്രമങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെപോലെയുള്ള വികസന വിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് കൊണ്ടുള്ളതാണ്. അതിനെയാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് അജണ്ട വിജയിക്കും എന്ന ഭീതി പരത്തി വോട്ടുകൂട്ടാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നതെന്നും ജയരാജന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...