സര്‍ക്കാരിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ; പി.ജയരാജന് ബുള്ളറ്റ് പ്രൂഫ് കാറിന്‌ മുടക്കുന്നത് 35 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന് പുതിയ കാര്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ച്‌ സര്‍ക്കാര്‍. വ്യവസായ വകുപ്പ് ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കി. പി.ജയരാജന്‍റെ ശാരീരിക അസ്വസ്ഥതയും ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള വാഹനത്തിന്‍റെ ആവശ്യകതയും പരിഗണിച്ചാണ് 35 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. നിലവില്‍ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കം മൂലം നിരവധി തവണ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വന്നതായും ഉത്തരവിലുണ്ട്.

പി. ജയരാജന്‍റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്. പി. രാജീവ് ക്യാബിനറ്റിന്‍റെ പരിഗണനക്ക് ഈ ഫയല്‍ കൊണ്ടുവന്നു. തുടര്‍ന്ന് പി. ജയരാജന് കാര്‍ വാങ്ങാന്‍ മന്ത്രിസഭ അനുമതി കൊടുക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് വിലക്ക് ഏര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ 4 ന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്നതുള്‍പ്പെടെ നവംബര്‍ 9 ന് ധനവകുപ്പ് ഒരു വര്‍ഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങള്‍ നീട്ടി ഉത്തരവിറക്കിയിരുന്നു.

ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പി. ജയരാജന് 35 ലക്ഷം രൂപയുടെ ഔദ്യോഗിക വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്ന് ഉത്തരവിറക്കിയ നവംബര്‍ 4 നു ശേഷം സര്‍ക്കാര്‍ വാങ്ങിയ വാഹനങ്ങളും ചെലവും
1. മന്ത്രി റോഷി അഗസ്റ്റിന്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
2.മന്ത്രി വി.എന്‍ വാസവന്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
3. മന്ത്രി വി. അബ്ദുറഹിമാന്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
4. മന്ത്രി ജി. ആര്‍. അനില്‍ – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
5.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് – 33 ലക്ഷം ( ഇന്നോവ ക്രിസ്റ്റ )
6. പി.ജയരാജന്‍ – 35 ലക്ഷം ( ബുള്ളറ്റ് പ്രൂഫ് കാര്‍ )

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...