23.5 C
Pathanāmthitta
Thursday, December 8, 2022 11:44 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

എയ്ഡ്സ് പരിശോധിക്കാന്‍ മടിക്കരുത്

കൊച്ചി :  എച്ച്ഐവി കേവലം ആരോഗ്യപ്രശ്നം മാത്രമല്ല, അതുമൂലം അനാഥരാകുന്ന കുട്ടികൾ, വർധിച്ചു വരുന്ന വിധവകളുടെ എണ്ണം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി ഒട്ടേറെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് ഒരു വികസന പ്രശ്നമാണെന്നു നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ എച്ച്ഐവിയുടെ നിർമാർജനം സാധ്യമാവുകയുള്ളൂ.

Alankar
01-up
self
KUTTA-UPLO
previous arrow
next arrow

എച്ച്ഐവിയെ (HIV) പറ്റിയുള്ള അജ്ഞത, രോഗബാധിതരോടുള്ള വിവേചനവും സാമൂഹിക നിന്ദയും അവഗണനയും, എച്ച്ഐവി പരിശോധനയെപ്പറ്റിയുള്ള അറിവില്ലായ്മ, എനിക്ക് എച്ച്ഐവി പിടിപെടാൻ സാധ്യതയില്ല എന്ന തെറ്റിദ്ധാരണ തുടങ്ങിയവ എച്ച്ഐവി പരിശോധനയെ സാരമായി ബാധിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് പലരും എച്ച്ഐവി അണുബാധ പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയി വളരെ നാളുകൾക്കുശേഷം ഗുരുതര രോഗങ്ങൾ ബാധിച്ച് പരിശോധനയ്ക്കു വിധേയരാകുമ്പോഴാണ് എച്ച്ഐവി ബാധിതരാണെന്ന് തിരിച്ചറിയുന്നത്. ഇത് ചികിത്സയുടെ ഫലപ്രാപ്തിയെ സാരമായി ബാധിക്കും.

Pulimoottil 2
01-up
self
KUTTA-UPLO

എച്ച്ഐവി പരിശോധനയും കൗൺസിലിങ്ങും സൗജന്യമായി ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. കമ്യൂണിറ്റി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഐസിടിസി (ജ്യോതിസ്) കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യമുണ്ട്. ഇവിടെ പരിശോധിക്കപ്പെടുന്ന ആളുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. പരിശോധനയ്ക്ക് അരമണിക്കൂർ മാത്രമേ വേണ്ടിവരികയുള്ളൂ. അന്നുതന്നെ ഫലം ലഭിക്കുകയും ചെയ്യും. വളരെ രഹസ്യമായും സൗജന്യമായും എച്ച്ഐവി പരിശോധിക്കാമെന്നിരിക്കെ ഭയചകിതരാകാതെ സ്വന്തം ആരോഗ്യം ഉറപ്പാക്കുന്നതിന് ഐസിടിസി (ജ്യോതിസ്) കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

അഥവാ എച്ച്ഐവി പോസിറ്റീവായാലും ഫലപ്രദമായ ചികിത്സ സൗജന്യമായി എആർടി (ഉഷസ്സ്) കേന്ദ്രങ്ങളിൽ ലഭ്യമാണ്. അമ്മ എച്ച്ഐവി ബാധിതയാണെങ്കിൽ ഗർഭസ്ഥ ശിശുവിന് എച്ച്ഐവി പിടിപെടാതിരിക്കാനുള്ള മാർഗങ്ങൾ ലഭ്യമാണ്. അതിനാൽ എല്ലാ ഗർഭിണികളും എത്രയും നേരത്തെ, കഴിയുമെങ്കിൽ ആദ്യ ആശുപത്രി സന്ദർശനത്തിൽത്തന്നെ എച്ച്ഐവി പരിശോധന നടത്തേണ്ടതാണ്.

പരിശോ‌ധനയ്ക്ക് വിധേയരാകേണ്ടവർ ആരൊക്കെ?
. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ.
എച്ച്ഐവി അണുബാധിതരുടെ ലൈംഗിക പങ്കാളികൾ.
ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവർ.
ലൈംഗിക രോഗമുള്ളവർ.
ക്ഷയരോഗ ബാധിതർ
ലഹരിമരുന്ന് കുത്തിവച്ച് ഉപയോഗിക്കുന്നവർ.
എല്ലാ ഗർഭിണികളും
എച്ച്ഐവി പോസിറ്റിവായ സ്ത്രീകൾക്കു ജനിച്ച കുഞ്ഞുങ്ങൾ
ലൈംഗികാതിക്രമങ്ങൾ നേരിട്ട വ്യക്തികൾ
ഹെപ്പറ്റൈറ്റിസ് ബി/ ഹെപ്പറ്റൈറ്റിസ് സി ബാധിതർ
സ്വവർഗരതിയിൽ ഏർപ്പെടുന്ന പുരുഷന്മാർ
പച്ച കുത്തിയിട്ടുള്ളവർ

എച്ച്ഐവി അണുബാധിതരിൽ ശരാശരി 7 വർഷത്തോളം യാതൊരു ലക്ഷണങ്ങളും ഉണ്ടാകണമെന്നില്ല. ആയതിനാൽ മേൽ സൂചിപ്പിച്ച ഏതെങ്കിലും സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാവരും നിർബന്ധമായും എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാകണം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow