തിരുവനന്തപുരം: ബിനീഷ് കൊടിയേരിക്കെതിരെ ആരോപണങ്ങളുമായി യൂത്ത് ലീഗ്. ബിനീഷ് കൊടിയേരിക്ക് ലഹരിമരുന്ന് മാഫിയകളുടെ അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ജൂലൈ 10 ന് മുഖ്യപ്രതി മുഹമ്മദ് അനൂപിന് വന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും ആ ദിവസമാണ് സ്വപ്ന സുരേഷ് പിടിക്കപ്പെടുന്നതെന്നും ഫിറോസ് പറഞ്ഞു. ഫോണ്‍ രേഖകള്‍ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് അടുപ്പമുണ്ടെന്ന തരത്തിലുള്ള തെളിവുകലും ഫിറോസ് പുറത്തുവിട്ടു. മുഹമ്മദ് അനൂപിനുവേണ്ടി പണം മുടക്കിയിരുന്നതും ബിനീഷ് കൊടിയേരിയാണെന്നും അദ്ദേഹം ആരോപിച്ചു. മയക്കുമരുന്ന് ഇരട്ടിവിലയ്ക്ക് വില്‍ക്കപ്പെടുന്നു. സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലും മയക്കു മരുന്ന് ഉപയോഗത്തിന് വഴിയൊരുക്കിയതും ബിനീശ് കോടിയേരിയും സംഘവുമാണെന്നും യൂത്ത് ലീഗ്. കേരളത്തിലെ സിനിമാ മേഖലയിലുള്ളവര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഫിറോസ് വ്യക്തമാക്കി.