വ്യാജ വാർത്ത ചെയ്തവർക്ക് മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും ‌പികെ ശ്രീമതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: വ്യാജ വാർത്ത ചെയ്തവർക്ക് എന്ത് പറഞ്ഞാലും മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പികെ ശ്രീമതി. വാർത്ത നൽകിയ പലരും വിളിച്ചു. കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. കോൺഗ്രസ്‌, ബിജെപി നേതാക്കൾ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. കോൺ​ഗ്രസ് നേതാവ് പിടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്ന് രോഗമായതിനാൽ നിയമ നടപടി എടുത്തില്ല.

സൈബർ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന പോർ വിളികളും എല്ലാവരും നിർത്തണമെന്നും പികെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാജവാർത്തകൾ പ്രച‌രിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പികെ ശ്രീമതി വിതുമ്പിക്കരഞ്ഞിരുന്നു. പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോ​ഗിച്ചിട്ടില്ല. ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...