കോന്നി: കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോന്നി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ. എ കൂടിയായ റവന്യു മന്ത്രി അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഗുരു മന്ദിരങ്ങൾക്കും അനുവദിച്ച പട്ടയം എൽ.ഡി. എഫ് സർക്കാർ റദ്ദാക്കിയത് അടുത്ത യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ വീണ്ടും നൽകുമെന്ന് കെ.പി. സി.സി അംഗം പി. മോഹൻരാജ് പറഞ്ഞു.
യു.ഡി. എഫ് സർക്കാർ നൽകിയ പട്ടയം കൊടുത്തിട്ടുള്ളത് നൂറിലേറെ വർഷക്കാലമായി അരാധന നടത്തിവന്നിരുന്ന ആരാധനാലയങ്ങൾക്കും ഗുരു മന്ദിരങ്ങൾക്കുമാണ്. അതുകൊണ്ടാണ് ഉടമസ്ഥാവകാശം നൽകിയിരുന്നത് . യു.ഡി.എഫ് സർക്കാർ പട്ടയം നൽകിയതിന്റെ പേരിൽ രാഷ്ടീയ പ്രേരിതമായി എൽ.ഡി.എഫ് സർക്കാർ പട്ടയം റദ്ദാക്കിയത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പി. മോഹൻരാജ് പറഞ്ഞു.