പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ 30-ാമത് ദേശീയ വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ 30-ാമത് ദേശീയ വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം പി നിര്‍വഹിക്കും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയം ഭരണം, ജില്ലാ ഭരണകൂടം, കാന്‍ഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിക്കും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഫാ. ഏബ്രഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും.

പി.എന്‍. പണിക്കര്‍ പുരസ്‌കാര ജേതാവ് ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, എഡിഎം ബി. ജ്യോതി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി. കെ. നസീര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി നാളെ (ജൂണ്‍ 18) രാവിലെ 9.30 ന് ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വായനവിളംബര ജാഥ സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...