പി. ശശിക്കെതിരെ ക​രു​നീ​ക്ക​വു​മാ​യി പി.വി. അൻവർ

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: സി.​പി.​എ​മ്മി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പ​രോ​ക്ഷ പി​ന്തു​ണ​യു​ണ്ടെ​ന്ന​തി​ന്‍റെ സൂ​ച​ന ന​ൽ​കി മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രാ​യ ക​രു​നീ​ക്ക​വു​മാ​യി പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ. ശ​ശി​ക്കെ​തി​രെ ര​ണ്ട് ദി​വ​സ​ത്തി​ന​കം സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്​ പ​രാ​തി എ​ഴു​തി ന​ൽ​കു​മെ​ന്ന പ്ര​തി​ക​ര​ണം ഇതിന്റെയൊരു സൂ​ച​ന​യാ​ണ്. എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്​​കു​മാ​റി​നെ​തി​രെ സ​ർ​ക്കാ​ർ സു​ര​ക്ഷ​ക​വ​ചം തീ​ർ​ക്കു​​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ അ​ൻ​വ​റി​ന്‍റെ പ്ര​ത്യ​ക്ഷ നീ​ക്കം. ആ​ർ.​എ​സ്.​എ​സു​മാ​യു​ള്ള അ​ജി​ത്​​കു​മാ​റി​ന്‍റെ കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച ഇ​ന്‍റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ട്​ മു​ഖ്യ​മ​ന്ത്രി കാ​ണാ​തെ പൂ​ഴ്ത്തി​യെ​ന്ന​താ​ണ് ശ​ശി​ക്കെ​തി​രെ അ​ൻ​വ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം.

ആ​ർ.​എ​സ്.​എ​സ്​-​എ.​ഡി.​ജി.​പി കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ പി. ​ശ​ശി​ക്ക്​ പ്ര​ത്യേ​ക താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ്​ അ​ൻ​വ​ർ നേ​തൃ​ത്വ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ന്‍റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ട്​ പൂ​ഴ്ത്താ​ൻ അ​ജി​ത് ​കു​മാ​റി​നൊ​പ്പം ശ​ശി​യും ഒ​ത്തു​ക​ളി​ച്ചെ​ന്ന​തി​ലൂ​ടെ ആ​ർ.​എ​സ്.​എ​സ്​-​എ.​ഡി.​ജി.​പി ച​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ശ​ശി​ക്കു​മേ​ൽ ചാ​ർ​ത്താ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ അ​ട​ക്കി​വാ​ഴു​ന്ന പി. ​ശ​ശി​യെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കാ​നു​ള്ള സി.​പി.​എ​മ്മി​ലെ ച​ര​ടു​വ​ലി​ക​ളാ​ണ്​ അ​ൻ​വ​റി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലു​ണ്ട്. ഡ​ൽ​ഹി​യി​ലു​ള്ള അ​ൻ​വ​ർ അ​ടു​ത്ത ദി​വ​സം മ​ട​ങ്ങി​യെ​ത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

0
പെരുനാട് : മുക്കട - പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട്...

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ...

പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണം നടത്തിയ പിണറായി സര്‍ക്കാര്‍...

‘പൊതിച്ചോർ’ പരാമർശം : ജി. സുധാകരനെതിരെ സിപിഎം ; എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

0
ആലപ്പുഴ : മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന...