പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി മുൻ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ്. പിഎം ശ്രീ വന്നാൽ അറബി കടലിലേക്ക് വലിച്ചെറിയും എന്ന് പറഞ്ഞവർ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പുകാരായി മാറിയതായും ഈ വിഷയത്തിൽ യുഡിഎഫിന്റേത് അവസരവാദ നിലപാട് ആണെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ യുഡിഎഫ് ഉണ്ടാക്കുന്ന എല്ലാ വിവാദങ്ങളും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് പി രാജീവ് പറഞ്ഞു. സർക്കാർ വന്നു 50 ദിവസത്തിന് ഉള്ളിൽ തന്നെ അവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടപ്പെട്ടു. അധികാരത്തിൽ വന്നാൽ പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകും എന്ന് പറഞ്ഞവർ, പക്ഷെ മുന്നോട്ടാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം, ഗവർണർ നയ പ്രഖ്യാപനം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി പൊതു പ്രതികരണം നടത്തിയില്ല. ഈ വിഷയങ്ങളിൽ പ്രതിരോധത്തിലായ യുഡിഎഫിനെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് പുതിയ വിവാദമെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

0
കാസർകോട്: കാസർകോട് 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ...

കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം

0
മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. മംഗളൂരുവിലെ...

കേരള സർവകലാശാലയിൽ കാവിവൽക്കരണത്തിനുള്ള ശ്രമം എൽഡിഎഫ് സർക്കാർ തടഞ്ഞുവെന്നും ഇന്നത്തെ സർക്കാരിനെ പോലെ അഴ...

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ കാവിവൽക്കരണത്തിനുള്ള ശ്രമം എൽഡിഎഫ് സർക്കാർ തടഞ്ഞുവെന്നും ഇന്നത്തെ...

സർക്കാർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

0
കൊല്ലം : സർക്കാർ ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി...