വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് ആശംസയുമായി പി രാജീവ് ; കേരളം ‘നിക്ഷേപകരുടെ സ്വന്തം നാട് ’ആയി മാറിയെന്ന് മുന്‍ മന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പുതിയ വ്യവസായ മന്ത്രിയായി ചുമതലയേറ്റ കുഞ്ഞാലിക്കുട്ടിക്ക് ആശംസയുമായി മുൻ വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിന്റെ വ്യവസായ വളർച്ച കൂടുതൽ ശക്തിപ്പെടുത്തി പുതിയ ഉയരങ്ങളിലേക്ക് നയിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി രാജീവ് പ്രതികരണം അറിയിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റീഫോംസിൽ ഒന്നാം സ്ഥാനത്തെത്തിയത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കെ-സ്വിഫ്റ്റ് ഉൾപ്പെടെയുള്ള ഏകജാലക സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും നിയമപരിഷ്കാരങ്ങളും സംരംഭകർക്ക് സഹായകമായതായി പി രാജീവ് വ്യക്തമാക്കി.

സംരംഭക വർഷം പദ്ധതിയിലൂടെ മൂന്ന് ലക്ഷത്തിലധികം സംരംഭങ്ങളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കാനായതായും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വൻ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചതായും ഐബിഎം, ഇൻഫോസിസ്, യു.എസ്.ടി ഗ്ലോബൽ, ടാറ്റ എൽക്സി ഉൾപ്പെടെയുള്ള ദേശീയ-അന്തർദേശീയ കമ്പനികൾ കേരളത്തിലേക്ക് എത്തിയതായും അദ്ദേഹം ഫെയിസ് ബുക്കില്‍ കുറിച്ചു. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി, ഹൈഡ്രജൻ വാലി, ലോജിസ്റ്റിക്സ് പാർക്കുകൾ തുടങ്ങിയ പദ്ധതികൾ കേരളത്തിന്റെ ഭാവി സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയാകുമെന്നും പി രാജീവ് പറഞ്ഞു. പുതിയ മന്ത്രിക്കും സംഘത്തിനും വിജയാശംസകൾ നേർന്ന അദ്ദേഹം കേരളം കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സ്വന്തമാക്കി രാജ്യത്തിന് മാതൃകയാകട്ടെയെന്നും പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...