മോഡലിംഗ് വാഗ്ദാനത്തിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണം ; മുഖ്യപ്രതി സിന്ധുവിന്റെ ചാറ്റുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോഡലിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ മുഖ്യപ്രതി സിന്ധുവിനെതിരായ നിർണായക തെളിവുകൾ പുറത്തുവന്നു. പെൺകുട്ടികളുടെ ചിത്രങ്ങൾ ആവശ്യക്കാർക്ക് അയച്ച് നൽകി റേറ്റ് സംബന്ധിച്ച ചർച്ചകൾ നടത്തുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സിന്ധു ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെട്ടു യുവതികളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തതായി ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്നാണ് വിവരം. പുറത്തുവന്ന സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരി പോലീസിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.

അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും നിലവിലെ നടപടികളിൽ തൃപ്തിയുണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ചിലർ ഭീഷണിപ്പെടുത്തുന്നതായും തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു. കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ കൂടുതൽ ആളുകളുടെ പങ്ക് അന്വേഷിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണസംഘം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...