പി.എസ്‌.നിസാമുദ്ദിൻ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ (KVVES) യുവജനവിഭാഗമായ യൂത്ത് വിങ്ങിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി പി.എസ്‌.നിസാമുദ്ദിൻ – നെ തെരഞ്ഞെടുത്തു. നിലവില്‍ യൂത്ത് വിംഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആണ് തിരുവല്ല സ്വദേശിയായ പി.എസ്‌.നിസാമുദ്ദിന്‍. കൂടാതെ പത്തനംതിട്ട ജില്ലയില്‍ നിന്നും അബിൻ ബക്കർ, ദിപിൻ.ഡി, അനീഷ്, ഹരീഷ് എന്നിവരെയും  സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തു. തൃശ്ശൂരിൽ നടന്ന യൂത്ത് വിങ് സംസ്‌ഥാന കൗൺസിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എസ്.ദേവരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

കൗൺസിൽ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് – അക്രം ചൂണ്ടയിൽ (മലപ്പുറം), ജനറൽ സെക്രട്ടറി –  സിജോമോൻ ജോസ് (ഇടുക്കി), ട്രഷറര്‍ – എസ്.സുരേഷ് കുമാര്‍ (തിരുവനന്തപുരം), വൈസ് പ്രസിഡന്റ്മാര്‍ – പീയുഷ് (ആലപ്പുഴ), പ്രദീപ് പോൾ (തൃശൂർ), ഷംസുദീൻ (കോഴിക്കോട്), പി.എസ്.നിസാമുദ്ദീൻ (പത്തനംതിട്ട), വിപിൻ ചന്ദ്രൻ (പാലക്കാട്), ഷമീർ മണ്ണാർക്കാട് (പാലക്കാട്), സെക്രട്ടറിമാർ – താജുദീൻ ഉറുമാഞ്ചേരി (മലപ്പുറം), പ്രവീൺ രാമഭദ്രൻ (ആലപ്പുഴ), ഇ.കെ.നവാസ് (കാസർകോട്), വി.എസ്.വിഷ്ണു (കൊല്ലം), അമൽജിത് അശോക് (കോഴിക്കോട്), മുരളി വിടക്കുഴ (എറണാകുളം), ഹാഷിം സലിം (തിരുവനന്തപുരം), പി.എ സ്.സലിം (ഇടുക്കി), കെ.ഷൈജൽ (വയനാട്).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...