കെട്ടിചമച്ച കേസുകളുടെ പേരില്‍ തലകുനിക്കില്ലെന്ന് സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്ന പ്രമേയവുമായി വന്ന പ്രതിപക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്പീക്കറെ നീക്കണമെന്ന പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. പ്രമേയത്തിന് എത്രത്തോളം യുക്തി ഉണ്ടെന്ന് കൊണ്ടുവരുന്ന ആളുകള്‍ തീരുമാനിക്കണം.

സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുളള അവകാശം പ്രതിപക്ഷത്തിനുണ്ട്. നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് പ്രതിപക്ഷത്തിന് വ്യക്തത തേടാമായിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യത്തോടുളള ബഹുമാനക്കുറവാണ്. തുടങ്ങിവെച്ചാല്‍ ഇത് കീഴ് വഴക്കമാകും, ആവര്‍ത്തിക്കപ്പെടും. അത് പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരേ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് പറഞ്ഞ സ്പീക്കര്‍ ഏത് ആരോപണത്തിനും മറുപടി ഉണ്ടെന്നും വ്യക്തമാക്കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വന്ന ആരോപണങ്ങളാണിത്. താന്‍ ഒരു ശതമാനം പോലും തെറ്റുചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും സ്പീക്കര്‍ ആവര്‍ത്തിച്ചു. രണ്ടുകേസുകളിലും പുലബന്ധം പോലുമില്ല. കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ ഒരിഞ്ചു തലകുനിക്കില്ല. താണുകൊടുക്കില്ല, ചെയ്യാത്ത തെറ്റിന് പ്രായശ്ചിത്വം ചെയ്യേണ്ട കാര്യവുമില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് നൂറുശതമാനവും ഉത്തമബോധ്യമുണ്ട്. കഥയുണ്ടാക്കി ചാടിയിറങ്ങിയവര്‍ക്ക് നിരാശപ്പെടേണ്ടി വരും. പോഴ്‌സണല്‍ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തതില്‍ തെറ്റില്ലെന്നും കസ്റ്റംസ് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും സ്പീക്കര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...