സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി പി.വി അൻവർ കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ: സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി പി.വി അൻവർ കൂടിക്കാഴ്ച നടത്തി. പയ്യന്നൂർ വെള്ളൂരിലെ കുഞ്ഞികൃഷ്ണന്റെ വസതിയിൽ വെച്ചായിരുന്നു സന്ദർശനം. എൽഡിഎഫ് മുന്നണി വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ, ചുരുങ്ങിയ കാലയളവിനുള്ളിൽ അവിടെനിന്നും രാജിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അൻവർ നടത്തുന്ന പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും ഗൗരവതരമായ വിഷയങ്ങൾ സംസാരിച്ചതായാണ് വിവരം.

പയ്യന്നൂരിലെ സിപിഎം ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുകയാണ് വി. കുഞ്ഞികൃഷ്ണൻ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞികൃണൻ യുഡിഎഫ് പിന്തുണയിൽ മത്സരിക്കുകയും ചെയ്തിരുന്നു. കുഞ്ഞികൃഷ്ണനെപ്പോലെയുള്ള നേതാക്കൾ ഒതുക്കപ്പെടുന്നു എന്ന ആരോപണം നേരത്തെയും അൻവർ ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ അസംതൃപ്തരായ ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും ഏകോപിപ്പിക്കാനുള്ള അൻവറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്ന് വിലയിരുത്തപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...