വാണിജ്യ സിലിണ്ടര്‍ വിലവര്‍ധന : ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വിലയിലുണ്ടായ വര്‍ദ്ധനവ്  ജില്ലയിലെ ഹോട്ടലുകളെയും സാരമായി ബാധിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് 3085 രൂപയാണ് നിലവിലെ വില. ഒറ്റയടിക്ക് 993 രൂപയാണ് ഒരു സിലിണ്ടറിന് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതോടൊപ്പം ഉയര്‍ന്ന കടവാടകയും കൂലി വര്‍ധനയുമെല്ലാം ഹോട്ടലുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. സിലിണ്ടര്‍ കിട്ടാതെ വന്നതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടിയിരുന്നു. ഇതിന് ശേഷം വിറകടുപ്പും കുറ്റിഅടുപ്പും ഉപയോഗിച്ചാണ് പല ഹോട്ടലുകളും പാചകം ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്നും നാലും സിലിണ്ടറുകള്‍ ഒരു ദിവസം ചിലവാകുന്ന ഹോട്ടലുകളും ജില്ലയിലുണ്ട്.

സിലിണ്ടറുകള്‍ കിട്ടാനില്ലാത്ത സാഹചര്യം ജില്ലയിലെ ഹോട്ടലുടമകള്‍ക്ക് തിരിച്ചടിയായതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചത്. സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് പല ഹോട്ടലുകളും പൊറോട്ടയും ചായയും താത്കാലികമായി നിര്‍ത്തലാക്കിയിരുന്നു. ഇതിന് കൂടുതല്‍ ഗ്യാസ് ചിലവാകും എന്നതിനാലായിരുന്നു ഈ നടപടി. സിലിണ്ടര്‍ വില കൂടുമ്പോള്‍ ഭക്ഷണത്തിനും വില വര്‍ദ്ധിപ്പിക്കേണ്ടി വരുന്നത് പൊതു ജനങ്ങളെയും സാരമായി ബാധിക്കും. നിലനില്‍പ്പിന്റെ ഭാഗമായി ഹോട്ടലുകള്‍ ഇപ്പോള്‍ തന്നെ ഭക്ഷണങ്ങള്‍ക്ക് വില ഉയര്‍ത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം വിളിച്ച വിദ്യാഭ്യാസമന്ത്രിമാരുടെ നിർണായക യോഗം ഇന്ന് ; കേരളം ഉപാധികളോടെ പി.എം ശ്രീ...

0
ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ...

വിവാഹ അഭ്യർത്ഥന നിരസിച്ചു ; പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദ്ദിച്ചു ; നാല്...

0
തിരുവനന്തപുരം : പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധത്തിന്റെ കാരണം ; വെളിപ്പെടുത്തി രാഹുൽ

0
ഡൽഹി : നീറ്റ് അടക്കം പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് കോൺഗ്രസ്...

നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ ; രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന്...

0
കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ...