കെ റെയില്‍ : റവന്യു മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ല ; മന്ത്രി പി എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിട്ടുള്ള സര്‍വെ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്റെ പ്രസ്താവനയെക്കുറിച്ച്‌ അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരില്‍ ഭിന്നാഭിപ്രായമില്ല. മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് കെ റെയില്‍ പദ്ധതി. ആ പ്രഖ്യാപനങ്ങള്‍ കൂടി പരിഗണിച്ചാണ് ജനങ്ങള്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഒരു ചെറിയ വിഭാഗമാണ് ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ദേശീയപാത വികസനത്തിലേത് പോലെ തന്നെ കെ റെയില്‍ വിഷയത്തിലും ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറും.

ഡിവൈഎഫ്‌ഐയുടെ വീട് കയറിയുള്ള ബോധവത്ക്കരണത്തിലൂടെ തെറ്റിദ്ധാരണകള്‍ തിരുത്തും. ജനകീയ സമരങ്ങള്‍ ചോരയില്‍ മുക്കി ഇല്ലാതാക്കാനുള്ള കാഴ്ചപാട് സര്‍ക്കാരിനില്ല. എന്നാല്‍ കെ റെയില്‍ സമരം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്‌. കോണ്‍ഗ്രസ്-ബിജെപി-ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ കൂട്ടു കെട്ട് തിരഞ്ഞെടുപ്പിന് മുമ്പേ പരസ്യമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...