കേരള വനിതാ കോൺഗ്രസ് ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള വനിതാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. വനിതാ കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് സൂസൻ ജോർജിൻറെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണ്ണ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ  ടി തോമസ് ഉദ്ഘാടനം ചെയ്തു.

തുടർച്ചയായി ഉയരുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന അടുക്കളയിലെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുമെന്നതിനാൽ വിലവർദ്ധനവ് പിൻവലിച്ചു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ജനങ്ങൾക്ക് ഇരുട്ടടി ആണ് സർവ്വ മേഖലകളിലും ഉണ്ടായ വിലവർദ്ധനവ്. അടിയന്തരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ മൗനം വെടിഞ്ഞ് വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ സെക്രട്ടറി ജയാ കോശി,  കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി റോയ് ഫിലിപ്പ്, ജില്ലാ ഭാരവാഹികളായ രശ്മി പി വി, സാലി ഫിലിപ്പ്, മേഴ്‌സി ജോസഫ് , സുജ തോമസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...