വന്ദേമാതരത്തില്‍ ഭരണപക്ഷത്തെ തിരുത്താന്‍ പ്രതിപക്ഷത്തിനായെന്ന് പി.എ മുഹമ്മദ് റിയാസ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്ദേമാതരത്തില്‍ ഭരണപക്ഷത്തെ തിരുത്താന്‍ പ്രതിപക്ഷത്തിനായെന്ന് പി.എ മുഹമ്മദ് റിയാസ് എംഎല്‍എ. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ചൊല്ലി. ഇതില്‍ ഇടതുപക്ഷം ശക്തമായി പ്രതിഷേധിച്ചു. നിയമസഭയില്‍ ഇന്ന് വന്ദേമാതരത്തിന്റെ മൂന്നാം ഈരടി മുതല്‍ ചൊല്ലുകയാണെങ്കില്‍ പ്രതിപക്ഷം പ്രതിഷേധിച്ച് ഇരിക്കുമായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ‘വന്ദേമാതരം മുഴുവനായി ചൊല്ലുന്നത് ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ല എന്ന് എല്ലാവരും ഒരുമിച്ച് അംഗീകരിച്ചതാണ്. ഇത് ഗൗരവമായ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെങ്കിലും എല്ലാവരും ഇന്ന് എഴുന്നേറ്റ് നിന്നിരുന്നു. രണ്ട് ഈരടി കഴിഞ്ഞ് മൂന്നാം ഈരടി മുതല്‍ ചൊല്ലുമായിരുന്നെങ്കില്‍ ഞങ്ങള്‍ പ്രതിഷേധിച്ച് ഇരിക്കുമായിരുന്നു.

സുപ്രീംകോടതി പോലും വന്ദേമാതരം മുഴുവന്‍ പാടണമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് ഇത് പൂര്‍ണമായും അവതരിപ്പിച്ചു. അത് പാടില്ലായിരുന്നു. ഇന്ന് അത് സര്‍ക്കാരിനെ കൊണ്ട് തിരുത്താന്‍ കഴിഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. മതനിരപേക്ഷ കേരളം ഇവിടെ വിജയിച്ചിരിക്കുകയാണ്.വന്ദേമാതരം പൂര്‍ണമായി സര്‍ക്കാര്‍ പരിപാടിയില്‍ അവതരിപ്പിക്കുന്നത് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമാണ്.

പൂര്‍ണമായും അവതരിപ്പിക്കുന്നത് ഒരു മതവിശ്വാസിയും അംഗീകരിക്കുന്നതല്ല. ഗവര്‍ണര്‍ സുപ്രിംകോടതിക്ക് മുകളിലല്ല. മുഴുവന്‍ അവതരിപ്പിക്കണമെന്ന് പറയാന്‍ മാത്രമേ ലോക്ഭവന് കഴിയൂ. ഒരു രാഷ്ട്രീയ പ്രശ്‌നത്തെ മത വര്‍ഗീയ പ്രശ്‌നമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത് -പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.ഇന്ന് നിയമസഭാ നടപടികളുടെ തുടക്കമായി നടന്ന നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചെങ്കിലും പൂര്‍ണമായി ആലപിച്ചിരുന്നില്ല. ഇതില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അതൃപ്തി പരസ്യമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...