ഇഡി റെയ്ഡിൽ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ. എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനല്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണം പരിഹസിച്ച് തള്ളുകയും ചെയ്തു. ഇഡി റെയ്ഡിൽ എല്ലായിടത്തും വെച്ച് തന്നെ ചോദ്യം ചെയ്തു. ഇതിനിടെ മുഖത്ത് മൈക്ക് വന്ന് അടിക്കുകയും ചെയ്തു. താൻ ഒളിച്ചോടുന്ന ആളല്ല. മറുപടി എപ്പോൾ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസ് ആണിതെന്നും സംസ്ഥാന സർക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി റെയ്ഡ് നടത്തുന്നത് സംബന്ധിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. നാല് കൊല്ലം മുൻപുണ്ടായ കേസാണ്. ഇഡി ആ സമയത്ത് ഒന്നും ചെയ്തില്ല. അതിൽ പരാതിപ്പെട്ടവരാണ് യുഡിഎഫ്. രാഹുൽ ഗാന്ധിയെ കുറ്റം പറയുകയാണ് പിണറായി വിജയൻ ചെയ്തത്. രാഷ്ട്രീയ പ്രേരിതമായത് കൊണ്ടാണ് രാഹുൽ ഗാന്ധിയെ പ്രതിരോധിച്ചത്. അന്വേഷണം നടത്തിയതിനെ വിമർശിക്കില്ലെന്നും കോടതി അനുവദിച്ച കേസിൽ അന്വേഷണം തടയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....