പുതിയ സ്‌കൂൾ അധ്യയന വർഷം പ്രവേശനോത്സവത്തോടെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുതിയ സ്‌കൂൾ അധ്യയന വർഷം പ്രവേശനോത്സവത്തോടെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ. തിങ്കളാഴ്ച നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നന്നായി നടത്തുമെന്നും മന്ത്രി പറഞ്ഞു. റഫീഖ് അഹമ്മദ് രചിച്ച് ഹിഷാം അബ്ദുൾ വഹാബ് ആലപിച്ച ഗാനമാണ് ഇത്തവണത്തെ പ്രവേശനോത്സവഗാനം. കാസർകോട് ജില്ലയിലെ രണ്ട് ജില്ലാതല പ്രവേശനോത്സവം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പ്രവേശനോത്സവത്തിൽ തർക്കത്തിനില്ല. രണ്ടും നടക്കട്ടെ. ആശയവിനിമയത്തിൽ വ്യക്തതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ സീറ്റ് ആവശ്യമായ സ്ഥലങ്ങളിൽ വർധിപ്പിക്കും. പാഠ്യ പദ്ധതി പരിഷ്‌കരണവും ആലോചനയിലുണ്ട്. നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കും അക്ഷരം അറിയില്ല എന്നൊരു സ്ഥിതി നിലനിൽക്കുന്നുണ്ട്. വിദ്യാർഥിനികളുടെ ആർത്തവ അവധി സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. വിവിധ തലങ്ങളിൽ നിന്നുയർന്ന ആവശ്യമാണ് പരിഗണിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....