സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത – ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം, എട്ടാംക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി 45 വയസ്. ചിറ്റാര്‍ പഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 12 വൈകിട്ട് അഞ്ചിന് മുമ്പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍ – 04735 256577.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ മത്സ്യതൊഴിലാളികളുടെയും കുട്ടികളില്‍ നിന്ന് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ഉം, യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍, കായിക മത്സരങ്ങളില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ഗ്രൂപ്പ് അടിസ്ഥാനത്തിലും (ദേശീയതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) വിജയം കരസ്ഥമാക്കിയവര്‍ക്കാണ് അവസരം. ക്ഷേമനിധി ബുക്കിന്റെ പകര്‍പ്പ് – 2026 വര്‍ഷത്തെ വിഹിതം അടവാക്കിയതിന്റെ പകര്‍പ്പ്, രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, സ്വയം സാക്ഷ്യപെടുത്തിയ മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ്, കുട്ടിയുടെ ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, കുട്ടിയുടെ 2 പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയും സഹിതം ജൂണ്‍ ആറിനുളളില്‍ അതത് ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.

ജേണലിസം പി ജി കോഴ്‌സ് പ്രവേശന പരീക്ഷ
കേരള മീഡിയ അക്കാദമിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് (ടെലിവിഷന്‍ ജേണലിസം, ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ്) 2026-27 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി നടക്കും. ഓണ്‍ലൈന്‍ എക്‌സാം പോര്‍ട്ടല്‍ ലിങ്കും മറ്റു നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ജൂണ്‍ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടണം. ഫോണ്‍ 0484 -2422275, ഹെല്‍പ്പ് ലൈന്‍ നമ്പര്‍ – 7356610110, 9207199777, 8848641615, 7012857600.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ -799492608.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...

419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല...

80-ാമത് സ്വാതന്ത്ര്യദിനം : സംസ്ഥാനത്തും വിപുലമായ ആഘോഷം ; മുഖ്യമന്ത്രി പതാക ഉയർത്തും

0
തിരുവനന്തപുരം: രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും വിപുലമായ ആഘോഷം...