ശംഖു മുഖം റോഡ് പുനരുദ്ധാരണം ഉടന്‍ ; മന്ത്രി പി.എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ പ്രധാന റോഡാണെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി തകര്‍ന്ന് ഇല്ലാതായതു പോലെയാണ് ശംഖുമുഖം-എയര്‍പോര്‍ട്ട് റോഡ്. ഓഖി ദുരന്തവും അതിനുപിന്നാലെ കടുത്ത മഴയും കടല്‍ക്ഷോഭവും വന്നതോടെ റോഡ് ഏതാണ്ട് പൂര്‍ണമായും കടലെടുത്തിരുന്നു. ഈ റോഡ് നന്നാക്കാനാണ് ഇപ്പോള്‍ പണി ആരംഭിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

റോഡ് നി‌ര്‍മ്മാണം വിലയിരുത്തിയിരുന്നതായും ഡയഫ്രം വാള്‍ നിര്‍മ്മിച്ച്‌ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും 2022 ഫെബ്രുവരിയോടെ തകരാറുകള്‍ പരിഹരിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പില്‍ പറയുന്നു.

മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:

കാലവര്‍ഷക്കെടുതിയും കടല്‍ക്ഷോഭവും കാരണം തകര്‍ന്ന തിരുവനന്തപുരം എയര്‍പോര്‍ട്ട് ശംഖുമുഖം റോഡ് പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിലാണ് റോഡ് തകര്‍ച്ച ആരംഭിച്ചത്. പിന്നീട് തുടര്‍ച്ചയായ മഴയും കടല്‍ക്ഷോഭവും കൂടുതല്‍ തകര്‍ച്ചയ്ക്ക് കാരണമായി. ഇത് നിര്‍മ്മാണ പ്രവര്‍ത്തനത്തെയും ബാധിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കേരളത്തിലെ പ്രധാന പദ്ധതികള്‍ വിലയിരുത്തുന്നതിനായി രൂപീകരിച്ച ‘അരരലഹലൃമലേ ജണഉ’ യുടെ ഭാഗമായി എയര്‍പോര്‍ട്ട് ശംഖുമുഖം റോഡ് നിര്‍മ്മാണം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു.

ഡയഫ്രം വാള്‍ നിര്‍മ്മിച്ചുകൊണ്ട് കടല്‍ക്ഷോഭത്തെ പ്രതിരോധിച്ചുള്ള നിര്‍മ്മാണ പ്രവൃത്തിയാണ് ഇവിടെ നടപ്പിലാക്കുന്നത്. 2022 ഫെബ്രുവരിയോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് ബന്ധപ്പെട്ട കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
മൂന്ന് വര്‍ഷത്തോളമായി തകര്‍ന്നു കിടക്കുന്ന ഈ റോഡുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തലസ്ഥാന നഗരിയിലെ പ്രധാന റോഡെന്ന നിലയില്‍ അടിയന്തിര പ്രാധാന്യത്തോടെയാണ് ഇതിന്റെ നിര്‍മ്മാണത്തെ കണ്ടത്. മഴ കുറയുന്നതിന് അനുസരിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...