പിങ്ക് പോലീസ് വിഷയം ; എ.എ റഹീമിനെതിരെ ചോദ്യ ശരങ്ങളുമായി ശ്രീജിത്ത് പണിക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞിരുന്നു. പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നെന്നാണ് പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍ പറഞ്ഞത്. മൂന്ന് കുട്ടികളുണ്ടെന്നും കുട്ടികളുടെ സംരക്ഷണ ചുമതല തനിക്കാണെന്നും പോലീസുകാരി കോടതിയില്‍ വ്യക്തമാക്കി.

ക്ഷമാപണം സ്വാഗതാര്‍ഹമാണെന്ന് അറിയിച്ച കോടതി സ്വീകരിക്കണമോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം. ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി എഎ റഹീമിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചാണ് ശ്രീജിത്ത് പോസ്റ്റ് പങ്കുവച്ചത്.

പ്രിയസഖാവ് എ എ റഹിമിനോട് ഒരു ചെറിയ ചോദ്യം. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനോടുള്ള പോലീസിന്റെ ക്രൂരമായ നടപടിയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കള്‍ നേതൃത്വം നല്‍കുന്ന ഡിവൈഎഫ്ഐ. ആറ്റിങ്ങലില്‍ എട്ടു വയസ്സുള്ള പെണ്‍കുട്ടിയോട് പിങ്ക് പോലീസ് കാണിച്ച ക്രൂരമായ നടപടിയെ കേരളാ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത് താങ്കള്‍ ശ്രദ്ധിച്ചുകാണുമല്ലോ. കേരളാ പോലീസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഏത് സെന്ററിനു മുന്നിലാണ് താങ്കളുടെ പ്രസ്ഥാനം പ്രകടനം സംഘടിപ്പിക്കുന്നത്? എന്നതും പ്രധാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു- ശ്രീജിത്ത് കുറിച്ചു.

ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസവും ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ഈ വിഷയത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. മൂന്ന് കുട്ടികളുണ്ട്; കുടുംബം നോക്കണമെന്ന് എട്ടുവയസ്സുകാരിയെ പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥ. അവര്‍ ഇല്ലാതാക്കിയത് പിങ്ക് പോലീസ് എന്ന സംവിധാനത്തിന്റെ വിശ്വാസ്യതയാണ്.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കുക എന്നതാണ് പിങ്ക് പോലീസിന്റെ രൂപീകരണത്തിന്റെ ഉദ്ദേശം തന്നെ. അവര്‍ പരസ്യവിചാരണ നടത്തിയത് ഒരു പെണ്‍കുട്ടിയെയാണ്. ആ കുഞ്ഞിന്റെ മാനസികാവസ്ഥയെ കുറിച്ച് അവര്‍ ഓര്‍ത്തോ? അപമാനം നേരിട്ട അച്ഛനും ഒരു കുടുംബത്തെ നോക്കാന്‍ ഉണ്ടെന്ന് ഓര്‍ത്തോ? കോടതി പറഞ്ഞതുപോലെ, പോലീസ് സംവിധാനം ശ്രമിച്ചത് അവരെ സംരക്ഷിക്കാനാണ്. ഒരു മാര്‍ഗവും ഇല്ലാതെ വന്നപ്പോഴാണ് മാപ്പുമായി വന്നത്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.

പോലീസ് സേന പൊതുവെ നല്ലതാണെന്നും അതില്‍ ചിലര്‍ കാണിക്കുന്ന തെറ്റുകള്‍ സേനയെ മൊത്തത്തില്‍ കുറ്റപ്പെടുത്താന്‍ ഉപയോഗിക്കരുത് എന്നുമാണ് സര്‍ക്കാരും പോലീസ് ഉദ്യോഗസ്ഥരും പതിവായി പറയുന്നത്. അത് സത്യമെങ്കില്‍ സംരക്ഷണം നല്‍കാതെ തെറ്റുകാരെ പിരിച്ചു വിടുകയാണ് വേണ്ടത്. അത് ചെയ്തില്ലെങ്കില്‍, തെറ്റുകാരെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരും പോലീസ് ഉദ്യോഗസ്ഥരും തന്നെയാണ് എന്നേ പൊതുജനം മനസ്സിലാക്കൂ. മുഖ്യമന്ത്രി ഈ വിഷയത്തില്‍ തികച്ചും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ശ്രീജിത്ത് പറഞ്ഞു. ഈ വിഷയത്തില്‍ ഒട്ടേറെ പേര്‍ ശ്രീജിത്ത് പണിക്കരെ പിന്തുണയ്ക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് മിക്കയാളുകളും പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...