നിപ സംശയം ; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എട്ട് പഞ്ചായത്തുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നിപയുടെ സൂചന കിട്ടിയ സമയം മുതല്‍ പ്രതിരോധ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. വൈകിട്ടോടെ റിസള്‍ട്ട് വരും. റിസള്‍ട്ട് എന്തായാലും തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തി. എട്ട് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. മരുതോങ്കര പഞ്ചായത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ല എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ജാഗ്രത തുടരാനാണ് തീരുമാനം. മാധ്യമങ്ങളും ഭയപ്പാട് ഉണ്ടാക്കരുത്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ധരിക്കുന്നത് തന്നെയാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി...

0
ദില്ലി: നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ...