ജീവനക്കാര്‍ക്ക് ശാസന ; പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ മിന്നല്‍ പരിശോധനയുമായി മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ പരിശോധനയുമായി വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിശോധനയുടെ വിഡിയോയും മന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. 10.15 എന്ന ഓഫീസ് സമയം കഴിഞ്ഞ് 11 മണി ആയിട്ടും എന്താണ് മറ്റ് ജീവനക്കാര്‍ വരാത്തതെന്നും മന്ത്രി ചോദിച്ചു. സാധാരണ ഇങ്ങനെ ആണോ എന്നും അവരുടെ സൗകര്യത്തിനാണോ എത്തുന്നതെന്നും മന്ത്രി ചോദിച്ചു. എന്നും ഈ രീതിയാണോ എന്നായി മന്ത്രിയുടെ ശാസന.

ബയോ മെട്രിക് പഞ്ചിങ് സ്റ്റേറ്റ്മെന്റ്, അവധിക്ക് നല്‍കിയ അപേക്ഷകളുടെ രീതി, ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, ക്യാഷ്വല്‍ ലീവ് രജിസ്റ്റര്‍, മൂവ്മെന്റ് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍ എന്നിവ മന്ത്രി ആദ്യം തന്നെ ഹാജരാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ബയോമെട്രിക് പഞ്ചിങ് ലിസ്റ്റ് പരിശോധിച്ച മന്ത്രി, എത്ര പേര്‍ ലീവ് തന്നിട്ടുണ്ടെന്നും ഇനി എത്ര പേര്‍ ഓഫീസില്‍ എത്താനുണ്ടെന്നും ചോദിച്ചു. കൃത്യമായ ഉത്തരം ജീവനക്കാര്‍ നല്‍കാതിരുന്നതോടെ മന്ത്രി ക്ഷുഭിതനായി. ആകെ എത്ര സ്റ്റാഫാണ് ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെടി ജലീൽ

0
മലപ്പുറം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെടി ജലീൽ....

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...