മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് രണ്ട് കുട്ടികളുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്ച രാവിലെ മൂന്ന് നില കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് രണ്ട് കുട്ടികളുള്‍പ്പടെയാണ് മൂന്ന് പേര്‍ മരിച്ചത്. ദുര്‍ഗ പ്രസാദ്(17), സഹോദരി അഞ്ജലി (15), ചോട്ടു (27) എന്നിവരാണ് മരിച്ചത്. അതേസമയം, പരിക്കേറ്റവരെ കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പഴക്കമുള്ള കെട്ടിടം പുലര്‍ച്ചെ 1.30 ഓടെയാണ് തകര്‍ന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സമീപത്തെ കെട്ടിടത്തില്‍ നടന്നുകൊണ്ടിരുന്ന പൈലിങ്ങ് മൂലം കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ഉടമസ്ഥനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കെട്ടിടത്തിന് കേടുപാടുകളുണ്ടെന്നറിഞ്ഞിട്ടും ഇയാള്‍ നിര്‍മാണപ്രവര്‍ത്തികള്‍ തുടര്‍ന്നതായാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ...

0
വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന്...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

0
കോയിപ്രം : സമൂഹത്തിന് കരുതലായി കുട്ടികൾ മാറണമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...

മുൻകാല പി.എസ്.സി നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണം : കേരള എൻ.ജി.ഒ അസോസിയേഷൻ

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന...