കുപ്പിവെള്ളത്തിന് അമിത വില ; പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിനും പാക്കിംഗ് രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനും വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ സംയുക്ത റെയ്ഡിനെ തുടര്‍ന്ന് പിഴ ചുമത്തി.

കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിന് ഇലന്തൂര്‍ അര്‍ച്ചന ബേക്കറി, ഇലന്തൂര്‍ രാഗം മിനി സൂപ്പര്‍മാര്‍ക്കറ്റ്, നെല്ലിക്കാല കരുണ മിനി സൂപ്പര്‍ മാര്‍ക്കറ്റ്, കോഴഞ്ചേരി ഫാന്‍സി സ്റ്റോഴ്‌സ്, കോഴഞ്ചേരി ബെസ്റ്റ് ബേക്കറി എന്നീ സ്ഥാപനങ്ങള്‍ക്കും പായ്ക്കിംഗ് രജിസ്‌ട്രേഷന്‍ ഇല്ലാത്തതിന് നെല്ലിക്കാല അമൃത ബേക്കറിക്കും 5000 രൂപ വീതം ആകെ 30,000 രൂപ പിഴ ഈടാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍ അറിയിച്ചു.

കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോയെന്നും ഭക്ഷ്യ വസ്തുക്കളുടെ അളവ്, തൂക്കം, ഗുണമേന്മ എന്നിവ ഉറപ്പാക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം കോഴഞ്ചേരി താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) കെ. ജയ്ദീപ്, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യു, പോലീസ്, ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യ സുരക്ഷാവിഭാഗം എന്നീ വകുപ്പുകള്‍ ചേര്‍ന്ന് കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍, നെല്ലിക്കാല, കോഴഞ്ചേരി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...