Friday, July 4, 2025 4:51 am

പത്മശ്രി ഭായി നിർമൽ സിങ് ഖൽസ കൊവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സുവർണ ക്ഷേത്രത്തിലെ ആസ്ഥാന ഗായകനായിരുന്ന ഭായി നിർമൽ സിങ് ഖൽസ കൊവിഡ് ബാധിച്ചു മരിച്ചു. 69 വയസായിരുന്നു. കൊവിഡ് രോഗത്തിന് ഗുരുനാനാക് ദേവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. രാജ്യം 2009 ൽ പത്മശ്രീ നല്‍കി ആദരിച്ച ഗായകനാണ്. ഇതോടെ പഞ്ചാബിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി.

അമേരിക്കയില്‍ നിന്നുള്ള രണ്ട് കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് 3 ന് ഇദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ വിദേശത്ത് നിന്നും എത്തിയതായിരുന്നതിനാൽ ഇവര്‍ വീട്ടിൽ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ഇവരിൽ നിന്നാകാം രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ സന്ദര്‍ശനത്തിന് പിന്നാലെ മാര്‍ച്ച് 19 തിന് ചണ്ഡീഗഡിലെ 100 ഓളം പേര്‍ പങ്കെടുത്ത ഒരു പരിപാടിയിലും ഭായി നിർമൽ സിങ് ഖൽസ പങ്കെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സമടക്കം അനുഭവപ്പെട്ടിരുന്നുവെന്നും പെട്ടന്നുണ്ടായ ഹൃദയസ്തംഭനം മൂലമായിരുന്നു മരണമെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...