പാദമുദ്ര : പ്രാദേശിക ചരിത്രരചന ശില്പശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ‘പാദമുദ്ര’ എന്ന പേരിൽ പ്രാദേശിക ചരിത്രരചന ശില്പശാല സംഘടിപ്പിച്ചു. സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് പ്രാദേശിക ചരിത്രരചന സംബന്ധിച്ച ധാരണ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പാദമുദ്ര.

ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിലിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഒന്നാണ് പ്രാദേശിക ചരിത്രരചന മത്സരം. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ നടത്തുന്ന ഈ മത്സരത്തിൽ ഉന്നത വിജയം കൈവരിക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിക്കും. സാമൂഹ്യശാസ്ത്ര പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കുട്ടികളിൽ -ചരിത്ര പഠനത്തോട് ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യമാണ് പ്രാദേശിക ചരിത്രരചനയ്ക്കുള്ളത്.

സ്കൂൾതലം മുതൽ ചരിത്രരചനയോട് ആഭിമുഖ്യമുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് അവർക്കുവേണ്ട പിന്തുണാസംവിധാനങ്ങൾ ഉറപ്പുവരുത്തുക എന്നതാണ് പാദമുദ്ര പദ്ധതിയുടെ ലക്ഷ്യം. ശില്പശാലയിൽ ചരിത്രരചനയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി. തുടർപരിശീലനങ്ങൾ നടത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് സ്കൂൾതലത്തിൽ സംഘടിപ്പിക്കുന്നത്. സാമൂഹ്യശാസ്ത്ര അധ്യാപകനായ മാത്യുസൺ പി.തോമസ് ശില്പശാലയ്ക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...