മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ ; റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ. മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്. കഴിഞ്ഞ ആഴ്‌ച പടയപ്പ കെഎസ്ആര്‍ടിസി ബസിന്റെ കണ്ണാടി തകർത്തിരുന്നു. നാമങ്ങാട് എസ്റ്റേറ്റിന് സമീപത്തുവച്ചാണ് പടയപ്പ പഴനി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ് ആക്രമിച്ചത്. പടയപ്പയുടെ ഭാഗത്തുനിന്ന് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമാണ്. പഴനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന് നേരെയാണ് കാട്ടാന പാഞ്ഞടുത്ത്.

കാട്ടാന വരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി പടയപ്പ പോകാന്‍ കാത്തുനിന്നെങ്കിലും ഫലം ഉണ്ടായില്ല. നടന്നടുത്ത ആന ബസിന്റെ സൈഡ് കണ്ണാടി തകര്‍ത്തു. എന്നാല്‍ മറ്റ് ആക്രമണങ്ങളൊന്നും ഉണ്ടായില്ല. ആന പരിസരപ്രദേശത്ത് തന്നെയുണ്ടെന്നും ജനവസാസമേഖലയിലല്ല പടയപ്പ ഉള്ളതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. ഈ പ്രദേശത്തുകൂടെ രാത്രി യാത്ര നടത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നും വനും വകുപ്പ് അറിയിച്ചു. അതേസമയം, പടയപ്പയെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...