ചെയ്യാത്ത കുറ്റത്തിന് അകത്ത് കിടന്നത് 34 വർഷം, ഒടുവിൽ നീതി

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ ; ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയാറുണ്ട്. എന്നാൽ, ചെയ്യാത്ത കുറ്റത്തിന് വർഷങ്ങളോളം ജയിലഴിക്കകത്ത് കിടക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ എന്താവും? ഫ്ലോറിഡയിൽ അതുപോലെ ഒരാൾ ചെയ്യാത്ത കുറ്റത്തിന് 34 വർഷം ജയിലിനകത്ത് കിടന്നു. 1988 -ൽ നടന്ന ഒരു സായുധ കൊള്ളയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സിഡ്‍നി ഹോംസ് എന്നയാൾ വർഷങ്ങൾക്ക് ശേഷം നിരപരാധിയാണ് എന്ന് തെളിയിക്കപ്പെട്ടതിനെ തുടർന്ന് ജയിൽ മോചിതനായിരിക്കുകയാണ്. താൻ ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് തന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവനും ഹോംസ് ജയിലിൽ കഴിഞ്ഞത്. ‘ഈ ഒരു ദിനം വരും എന്ന് എന്നും ഞാൻ കരുതിയിരുന്നു, എന്റെ പ്രതീക്ഷ ഒരിക്കലും അസ്തമിച്ചിട്ടില്ലായിരുന്നു’ എന്ന് ഹോംസ് പറയുന്നു. ’34 വർഷത്തിനിടയിൽ ആദ്യമായി ഞാൻ പുറംലോകത്തേക്ക് ഇറങ്ങുകയാണ്. എന്റെ അമ്മയെ ആലിം​ഗനം ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നു’ എന്നും ഹോംസ് പറഞ്ഞു.

എൻജിഒ ആയ ഇന്നസൻസ് പ്രൊജക്ട് ഓഫ് ഫ്ലോറിഡയ്ക്ക് നേരത്തെ നൽകിയ പ്രസ്താവനയിലാണ് ഹോംസ് ഇക്കാര്യം പറഞ്ഞത്. അവരാണ് നിരപരാധിത്വം തെളിയിക്കാൻ ഹോംസിന്റെ കൂടെ നിന്നത്. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ ജയിലിൽ നിന്നും തിങ്കളാഴ്ചയാണ് ഹോംസ് പുറത്തിറങ്ങിയത്. 1988 ജൂണിൽ നടന്ന ഒരു സായുധ കവർച്ചയിൽ കവർച്ചക്കാരെ രക്ഷിച്ച ഡ്രൈവറായി ആരോപിച്ചാണ് ഹോംസിനെ അറസ്റ്റ് ചെയ്തത്.

ഹോംസ് ഇക്കാലമത്രയും തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. 2020 -ൽ സ്റ്റേറ്റ് അറ്റോർണി കൺവിക്ഷൻ റിവ്യൂ യൂണിറ്റിനെ (CRU) ബന്ധപ്പെട്ടു. ദൃസാക്ഷിയുടെ മൊഴിയിലും പ്രശ്നമുണ്ട് എന്ന് മനസിലായി. പിന്നീട് കേസ് കോടതിയിൽ നിലനിന്നില്ല. മറ്റൊരു കാറാണ് ഹോംസിന്റെ കാറായി തെറ്റിദ്ധരിക്കപ്പെട്ടത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഏതായാലും ഇത്രയും കാലം വേണ്ടി വന്നു ഹോംസിന് താൻ നിരപരാധിയാണ് എന്ന് നിയമത്തെ ബോധ്യപ്പെടുത്താനും പുറത്തിറങ്ങാനും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...