സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച ; ബില്ലുകൾ ഒരുമിച്ച് ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്ന് ധനകാര്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പുതിയ അറിയിപ്പുമായി ധനകാര്യ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ എല്ലാം ഒരുമിച്ച് ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്നാണ് ധനകാര്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഇവ തരംതിരിക്കാൻ നേരിടുന്ന ബുദ്ധിമുട്ടിനെ തുടർന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ, എല്ലാ ബില്ലുകളും ചെക്കുകളും മാർച്ച് 29 വൈകിട്ട് 5 മണിക്ക് മുൻപ് തന്നെ സമർപ്പിക്കേണ്ടതാണ്. അതേസമയം, അലോട്ട്മെന്റ് ലെറ്ററുകൾ മാർച്ച് 25- ന് വൈകിട്ട് 5 മണിക്ക് മുൻപാണ് എത്തിക്കേണ്ടത്.

തദ്ദേശസ്ഥാപനങ്ങളിലെ ചെക്കുകൾ, ബില്ലുകൾ എന്നിവ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28 വൈകിട്ട് 5 മണിയാണ്. മാർച്ച് 31 അർദ്ധരാത്രി വരെ ചലാനുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വിവിധ വകുപ്പുകളുടെ പർച്ചേസ് ബില്ലുകളും, ഇൻവോയ്സുകളും സ്വീകരിക്കില്ല. ഇത്തവണ 10 ലക്ഷത്തിനു മുകളിൽ ഉള്ള ബില്ലുകൾ പാസാക്കുന്നതിന് ട്രഷറിയിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 31 അർദ്ധരാത്രി വരെ ട്രഷറികൾ പ്രവർത്തിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...