മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി ; കടകൾ തകർത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിൽ വീണ്ടും പടയപ്പയെന്ന കാട്ടാന ഇറങ്ങി. വിനോദ സഞ്ചാര കേന്ദ്രമായ ഇക്കോ പോയിൻറിലാണ് പടയപ്പ രാവിലെ എത്തിയത്. രണ്ടു കടകൾ തകർത്ത് പഴങ്ങൾ എടുത്ത് കഴിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കാട്ടുകൊമ്പൻ പടയപ്പയുടെ യാത്ര. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ ഇക്കോപോയിൻറിലാണ് രാവിലെ എട്ടുമണിയോടെ പടയപ്പയെത്തിയത്. പകല്‍ സമയങ്ങളില്‍ സാധാരണ വിനോദ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിൻറ്. എന്നാൽ പടയപ്പയെത്തിയ സമയത്ത് റോഡിൽ കാര്യമായി വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല.

വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ധാരാളം വഴിയോരകടകൾ ഇവിടുണ്ട്. ഇതിൽ രണ്ടെണ്ണം തകർത്താണ് പഴങ്ങളെടുത്ത് കഴിച്ചത്. കുറെ സമയം ഇവിടെ ചുറ്റിത്തിരിഞ്ഞ കാട്ടുകൊമ്പൻ ആളുകൾ ബഹളം വച്ചതോടെ പിൻവാങ്ങി.  കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവര പുതുക്കാട് എസ്റ്റേറ്റിലെത്തി കൃഷികൾ നശിപ്പിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് പെരിയവര എസ്റ്റേറ്റിലെ റേഷന്‍കട തകർത്ത് മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്തിരുന്നു. പകല്‍ സമയത്ത് പോലും പടയപ്പ ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...