മൂന്നാര്‍ ദേവികുളത്ത് ജനവാസമേഖലയില്‍ വീണ്ടുമിറങ്ങി ഭീതിയുണ്ടാക്കി പടയപ്പ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാര്‍ ദേവികുളത്ത് ജനവാസമേഖലയില്‍ വീണ്ടുമിറങ്ങി ഭീതിയുണ്ടാക്കി പടയപ്പ. ലാക്കാട് എസ് റ്റേറ്റിലെ തോട്ടം തോഴിലാളികളുടെ പച്ചക്കറി കൃഷി പടയപ്പെയെന്ന് വിളിപ്പേരുള്ള കാട്ടാന നശിപ്പിച്ചു. തേയിലതോട്ടത്തിലുള്ള കാട്ടാനയെ തുരത്തി കാട്ടിലെക്കോടിക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. കഴിഞ്ഞ രണ്ടാഴ്ച്ചയായി പടയപ്പ ദേവികുളം മൂന്നാര്‍ ഭാഗത്താണ് വിഹരിക്കുന്നത്. സാധാരണയായി പുലര്‍ച്ചെ ജനവാസമേഖലയിലെത്തി നേരം വെളുക്കുമ്പോഴേക്കും തിരികെ പോകാറാണ് പതിവ്.

ഇന്നലെ വരെ നാശനഷ്ടങ്ങളോന്നുമുണ്ടാക്കിയില്ല. എന്നാല്‍ ഇന്ന് കാര്യം മാറി. ലാക്കാട് എസ്റ്റേറ്റിലിറങ്ങിയ പടയപ്പ തോട്ടം തൊഴിലാളികളുടെ പച്ചക്കറി കൃഷി നശിപ്പിച്ചു. ഒടുവില്‍ നാട്ടുകാര്‍ ബഹളം വെച്ച് ജനവാസമേഖലയില്‍ നിന്നും ഓടിക്കുകയായിരുന്നു. സമീപത്തെ തേയില തോട്ടത്തിലാണ് പടയപ്പ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. നിരീക്ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. കാട്ടിലേക്ക് തുരത്തിയോടിക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് വേറെയും ആനകളുള്ളത് വെല്ലുവിളിയാണെന്നും വനംവകുപ്പ് വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...