വളത്തിന് പൊന്നും വില – കര്‍ഷകരുടെ വായടപ്പിക്കാന്‍ നെല്ലിന് കൂട്ടിയത് 20 പൈസ

For full experience, Download our mobile application:
Get it on Google Play

എടത്വ : വളത്തിന് പൊന്നും വിലയായപ്പോള്‍ കര്‍ഷകരുടെ വായടപ്പിക്കാന്‍ നെല്ലിന് കൂട്ടിയത് 20 പൈസ . രാസവള വിലവർധനയിലും കൂലി വർധനയിലും നട്ടം തിരിയുന്ന കർഷകർക്ക് നെല്ലിന് കിലോയ്ക്ക് വർധിപ്പിച്ചു നൽകിയത് 20 പൈസ മാത്രം. നിലവിൽ 28 രൂപ ആയിരുന്നത് ഇക്കുറി 28.20 രൂപ ആയി ഉയർത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. കൈകാര്യച്ചെലവെന്ന പേരിൽ നെല്ലെടുക്കുന്ന ഏജന്റുമാർ ഒരു കിലോഗ്രാം നെല്ലിന് നൽകിയിരുന്ന 12 പൈസ ഈ സീസൺ മുതൽ സപ്ലൈകോ ആണു നൽകുന്നത്. അതും കൂടി ചേർക്കുമ്പോൾ നെല്ലിന് ആകെ ലഭിക്കുന്ന തുക കിലോഗ്രാമിന് 28.32 ആകും. നേരത്തെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതടക്കം 29.92 രൂപയാണ് ലഭിക്കേണ്ടതാണെന്നു കർഷകർ പറയുന്നു. അരിയുടെ വില 65 രൂപ വരെ എത്തിയിട്ടും കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

പുതുക്കിയ വില അനുസരിച്ച് ഇതിനോടകം 3.60 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറി. ആദ്യം പേയ്മെന്റ് ഓർഡർ നൽകിയത് പിആർഎസ് നൽകിയ മുറയ്ക്കായിരുന്നെങ്കിൽ ഇപ്പോൾ പാടശേഖരം അടിസ്ഥാനമാക്കിയാണ് നൽകുന്നത്. ജില്ലയിൽ ഇതിനോടകം 23,223 ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. ജില്ലയിൽ ഇക്കുറി 9581 ഹെക്ടറിൽ ആയിരുന്നു കൃഷി ചെയ്തിരുന്നത്. നെല്ല് സംഭരിച്ച് 2 മാസം പിന്നിട്ട ശേഷമാണ് പണം നൽകി തുടങ്ങിയത്. ബാങ്കുകൾ വഴി പിആർഎസ് വായ്പ നൽകിയിരുന്നപ്പോൾ നെല്ല് നൽകി ഒരാഴ്ചയ്ക്കകം വില കർഷകരുടെ അക്കൗണ്ടിൽ ലഭിച്ചിരുന്നു. ഇനിമുതൽ സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകുമെന്നാണ് അറിയിപ്പ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...