കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ക്യാമ്പ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചരൽകുന്ന് : യു ഡി എഫ് സർക്കാരിന്റെ തിരിച്ചുവരവിന് ശക്തി പകരാൻ മുന്നണിക്കൊപ്പം പാർട്ടിയും ഉണ്ടാകുമെന്നും ജനകീയ വിഷയങ്ങളിൽ സമര പരിപാടികൾ ശക്തമാക്കുമെന്ന സൂചനയും നൽകി കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ ഇന്ന് സമാപിച്ചു. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനവർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ഐക്യ കോൺഗ്രസ് വന്നാൽ പാർട്ടി അതിന്റെ ഭാഗമാകുമെന്നും മറ്റു പാർട്ടികളിൽ ലയിക്കില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസുകൾ ഒരുമിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ ചർച്ച ചെയ്യെപ്പെടേണ്ട ഒന്നാണ്. പ്രവർത്തകരെ ശക്തിപ്പെടുത്തി യു ഡി എഫ് – ന്റെ തിരിച്ചു വരവിന് പാർട്ടി കരുത്ത് പകരും. എൽ ഡി എഫ് സർക്കാരിനെതിരെയുള്ള ജനരോഷത്തിൽ പാർട്ടിയുടെ സജീവ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ജനറൽ കൺവീനർ സനോജ് മേമന ,പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ബാബു വലിയവീടൻ, ജോണി സെബാസ്റ്റ്യൻ ,വി.ഡി ജോസഫ് ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ ഗിരിജൻ , രാജു പാണാലിക്കൽ ,,സുനിൽ എടപ്പിലക്കാട്ട് ,ചിരട്ടക്കോണം സുരേഷ് , പ്രേംസൺ മാഞ്ഞാമറ്റം ,പി.എസ് ജെയിംസ് ,റെജി ജോർജ്ജ്, സംസ്ഥാന ട്രഷറാർ വത്സൻ  അത്തിക്കൽ , സംഘാടക സമിതി ജോയിൻ്റ് കൺവീനർ ഷിബു കെ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...