ശബരിമല : സുരക്ഷാ മുന്നൊരുക്കങ്ങള്‍ അഗ്‌നി രക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ടെക്‌നിക്കല്‍ നൗഷാദ്, ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ അരുണ്‍ അല്‍ഫോണ്‍സ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍മാരായ അരുണ്‍ കുമാര്‍, സിദ്ധകുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി.എം. പ്രതാപ്ചന്ദ്രന്‍ , സ്റ്റേഷന്‍ ഓഫീസര്‍മാരായ ജോസഫ് ജോസഫ്, വി. വിനോദ് കുമാര്‍, ഷിബു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്‌സ് സംഘം ഡയറക്ടര്‍ ജനറലിനെ അനുഗമിച്ചു.

സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച റോഡ് സുരക്ഷാ ജാഗ്രതാ ടീമിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡയറക്ടര്‍ ജനറല്‍ നിര്‍വഹിച്ചു. 50 പേരടങ്ങുന്ന ടീം ആണ് ജാഗ്രതാ സമിതിയില്‍ ഉള്ളത്. മണ്ഡല മകരവിളക്ക് കാലത്ത് റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് പെട്ടെന്ന് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ടീം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ബി സന്ധ്യ അറിയിച്ചു. പരിശോധനകള്‍ക്ക് ശേഷം പമ്പാ ശ്രീ വിനായകാ ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. ശബരിമലയില്‍ സുരക്ഷിതമായ മണ്ഡല കാലം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഡയറക്ടര്‍ ജനറല്‍ നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...