അടയ്ക്ക വില കുതിക്കുന്നു ; പ്രതീക്ഷയോടെ പത്തനംതിട്ടയിലെ അടയ്ക്ക കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് അടയ്ക്കക്കുണ്ടായ വില വര്‍ധന ഏറ്റവും കൂടുതല്‍ അടയ്ക്ക കര്‍ഷകര്‍ ഉള്ള പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഓരോ ദിവസം കഴിയുമ്പോഴും അടയ്ക്കാവില വിപണിയില്‍ കുതിച്ചുയരുകയാണ്. ഉണങ്ങിയ അടയ്ക്കയ്ക്ക് 520 മുതല്‍ 550 രൂപ വരെയാണ് കിലോക്ക് വില, പച്ചയ്ക്ക് 450 രൂപയും. കേരളത്തില്‍ ഒരു ലക്ഷത്തോളം ഹെക്ടര്‍ കവുങ്ങ് കൃഷിയാണ് ഉള്ളത്. കാസര്‍ഗോഡ്‌ ജില്ലയില്‍ മാത്രം എരുപതിനായിരത്തില്‍ അടുത്ത് അടയ്ക്ക കര്‍ഷകര്‍ ഉണ്ട്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍, പന്തളം, കോഴഞ്ചേരി, കോന്നി, റാന്നി, മല്ലപ്പള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ അടക്ക കര്‍ഷകര്‍ ഉള്ളത്. ജില്ലയില്‍ പ്രാദേശികമായി അടയ്ക്കവില ഉയരുന്നത് കര്‍ഷകര്‍ക്ക് വലിയ ഗുണം ചെയ്യും.

ലോകത്തിലെ ഏറ്റവും വലിയ അടയ്ക്ക ഉത്പാദക രാജ്യമാണ് ഇന്ത്യ. ആഗോള ഉത്പാദനത്തിന്റെ ഏതാണ്ട് 63% സംഭാവന ചെയ്യുന്നതും ഇന്ത്യയാണ്. യു.എ.ഇ വിയറ്റ്നാം, നേപ്പാള്‍, മലേഷ്യ, മാലി ദ്വീപ്‌ എന്നിവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങള്‍. പാന്‍ വിപണിയെ കേന്ദ്രീകരിച്ചാണ് കൃഷി മുന്നോട്ട് പോകുന്നത്. ഒന്നാം ഗ്രേഡ് അടയ്ക്കക്ക് ഉയര്‍ന്ന വില ലഭിക്കുന്നുണ്ട് എങ്കിലും പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയില്‍ ഇടനിലക്കാരാല്‍ കര്‍ഷകര്‍ പറ്റിക്കപ്പെടുന്ന സംഭവങ്ങളും ധാരാളമായി ഉണ്ടാകുന്നുണ്ട്. കവുങ്ങ് കയറ്റക്കാരെ കിട്ടാത്തത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ജില്ലയിലെ അടയ്ക്ക കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരേക്കര്‍ കവുങ്ങ് കൃഷിയില്‍ നിന്നും മികച്ച ആദായം ഉണ്ടെങ്കില്‍ നാലുമുതല്‍ അഞ്ച് ലക്ഷം രൂപ വരെ  ലഭിക്കും. ഉയര്‍ന്ന വില ലഭിക്കുന്നത് മൂലം ജില്ലയില്‍ ഒട്ടേറെ ആളുകള്‍ കവുങ്ങ് കൃഷിയിലേക്ക് തിരിയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...