നെ​ല്ല് സം​ഭ​ര​ണം ഊ​ർ​ജി​ത​മാ​യി ; പത്തനംതിട്ട ജില്ലയില്‍ 5850 ട​ൺ സം​ഭ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ പത്തനംതിട്ട ജി​ല്ല​യി​ല്‍ നെ​ല്ല് സം​ഭ​ര​ണം ഊര്‍ജ്ജിതമായി. ഇ​തു​വ​രെ 5,850 ട​ണ്‍ നെ​ല്ലാണ് ജില്ലയില്‍ സംഭരിച്ചത്. ജി​ല്ല​യി​ലാ​കെ ര​ജിസ്റ്റ​ര്‍ ചെ​യ്ത 2248 ക​ര്‍​ഷ​ക​രി​ല്‍ 1246 പേ​രി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യും നെ​ല്ല് സം​ഭ​രി​ച്ച​ത്. പെരിങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ പ​ട​വി​ന​കം ബി ​പാ​ട​ശേ​ഖ​ര​ത്തി​ല്‍ മാ​ര്‍​ച്ച് ഒ​ന്‍പതിനാണ് നെല്ല് സംഭരണം തു​ട​ങ്ങി​യ​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജില്ലകളിലെ മു​പ്പ​തി​ലേ​റെ സ്വ​കാ​ര്യ​ മില്ലുകളാണ് സ​പ്ലൈ​കോ മു​ഖേ​ന ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് നേ​രി​ട്ട് നെ​ല്ല് സംഭരിക്കുന്നത്. ജി​ല്ല​യി​ലെ 35 കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് നെ​ല്ലു​ല്പാ​ദ​നം നടക്കുന്നത്. ഈ നെ​ല്ല് മു​ഴു​വ​നും സപ്ലൈ​കോ​യ്ക്ക് ന​ല്‍​കു​ക​യാ​ണ് പ​തി​വ്. കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​രും വി​ത​ച്ച​ത് ഉ​മ വി​ത്താ​ണ്. വ​ള​രെ കു​റ​ച്ചു ക​ര്‍​ഷ​ക​ര്‍ മാ​ത്രമാണ് ജ്യോ​തി വി​ത്ത് കൃ​ഷി ചെ​യ്തത്.

നെ​ല്ലി​ല്‍ അ​ഞ്ച് കി​ലോ​വ​രെ കി​ഴി​വ് കു​റ​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് പി​.ആ​ര്‍.​എ​സ് (പാ​ഡി ര​സീ​ത് ഷീ​റ്റ്) ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം വ​രെ 100 കി​ലാ നെ​ല്ല് സം​ഭ​രി​ച്ചാ​ല്‍ ര​ണ്ട് കിലോയായിരു​ന്നു മി​ല്ലു​കാ​ര്‍ കി​ഴി​വ് നേ​ടി​യി​രു​ന്ന​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി നെ​ല്ല് വി​റ്റു​പോ​യി​ല്ലെ​ങ്കി​ല്‍ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ല്‍ മി​ല്ലു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന കി​ഴി​വ് ന​ല്‍​കാ​ന്‍ ക​ര്‍​ഷ​ക​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. 2024ല്‍ 8886.10 ​ട​ണ്ണും 2025ല്‍ 8791.58 ​ട​ണ്‍ നെ​ല്ലു​മാ​ണ് സം​ഭ​രി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം നൂ​റോ​ളം ട​ണ്ണി​ന്റെ കു​റ​വു​ണ്ടാ​യി. ഒ​രു​കി​ലോ നെല്ലിന്റെ സം​ഭ​ര​ണ വി​ല 30.12 രൂ​പ​യാ​ണ് കേ​ന്ദ്രം ന​ല്‍​കു​ന്ന​ത്, 23.69 രൂ​പ​സം​സ്ഥാ​നം ന​ല്‍​കു​ന്ന​താ​ണ്, 06.31 രൂ​പ​ കൈ​കാ​ര്യ ചെ​ല​വ് ന​ൽ​കും.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ക​ന​ത്ത ചൂ​ടു​മൊ​ക്കെ കാ​ര​ണം ഇ​ത്ത​വ​ണ വി​ള​വ് കു​റ​വാ​ണ് ലഭിച്ചത്. ഒ​രേ​ക്ക​റി​ന് 20 മു​ത​ല്‍ 23 ക്വി​ന്‍റ​ല്‍ വ​രെ​യാ​ണ് കി​ട്ടി​യ വി​ള​വ്. മു​മ്പ് 30 ക്വി​ന്‍റ​ലി​ല്‍ കൂ​ടു​ത​ല്‍ വി​ള​വ് കി​ട്ടി​യി​ട്ടു​ണ്ട്. ക​ന​ത്ത ചൂ​ടും വാ​ഹ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും നെ​ല്ല് സം​ഭ​ര​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. വേ​ഗ​ത്തി​ല്‍ നെ​ല്ല് സം​ഭ​രി​ക്കാ​നു​ള്ള പരിശ്ര​മ​മാ​ണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലയില്‍ ജൂ​ണ്‍ 30ന് ​മു​മ്പ് സം​ഭ​ര​ണം പൂ​ര്‍​ത്തി​യാ​ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...