തിരുവള്ളൂരിലെ പോലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തിരുവള്ളൂരിലെ പോലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരുവള്ളൂരില്‍ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടില്‍ പാതിരാത്രി പോലീസ് കയറി അതിക്രമം കാട്ടിയ സംഭവത്തിലാണ് നടപടി. റൂറല്‍ എസ്പി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പോലീസ് പരിശോധനക്കായി വീട്ടിലെത്തിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ തിരുവള്ളൂര്‍ സിദ്ദീഖിന്റെ വീട്ടിലാണ് പോലീസ് എത്തിയത്.

കൈക്കുഞ്ഞുമായി കിടക്കുന്ന ഇയാളുടെ ഭാര്യ അസ്മിറയുടെ മുറിയില്‍ ഉള്‍പ്പെടെ കയറി പോലീസ് അതിക്രമം കാട്ടിയതായി യൂത്ത് ലീഗ് ആരോപിച്ചിരുന്നു.വീട്ടുകാരുമായി പോലീസ് വാക്കേറ്റത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വീട്ടിലെ പോലീസ് അതിക്രമത്തില്‍ അസ്മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു

0
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...

മാന്നാറിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ കുടിവെള്ളക്ഷാമം രൂക്ഷം

0
മാന്നാർ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ പൂർണ്ണമായും മലിനമായത് മാന്നാറിന്റെ...

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...