ആര്‍ക്കും വേണ്ടാതെ പത്തനംതിട്ടയിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ ഹൃദയഭാഗത്ത് ടൌണ്‍ ഹാളിനോട്‌ ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാര്‍ക്ക് കാലപ്പഴക്കം മൂലം നശിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന നിരവധി കുട്ടികളും മാതാപിതാക്കളുമാണ് പാര്‍ക്കില്‍ സമയം ചിലവഴിക്കാന്‍ എത്തുന്നത്. എന്നാല്‍ പാര്‍ക്കിലെ പല റൈഡുകളും നാശത്തിന്റെ  വക്കിലാണ്. ഇരുമ്പ് ചങ്ങലകളില്‍ സ്ഥാപിച്ച ഊഞ്ഞാലുകള്‍ പലതും തുരുമ്പിച്ച് പൊട്ടാറായി നില്‍ക്കുന്നു. ഫൈബറില്‍ നിര്‍മ്മിച്ച റൈഡുകളിലും പൊട്ടലുകളും വലിയ ദ്വാരങ്ങളും കാണാം. പലതും നിറം മങ്ങി പായലും കയറി. എന്നിട്ടും പാര്‍ക്ക് നവീകരിക്കാന്‍ നഗരസഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കോവിഡ്‌ വ്യാപന കാലത്ത് രണ്ട് വര്‍ഷമായി അടച്ചിട്ടിരുന്ന പാര്‍ക്ക് 2022 ല്‍ രണ്ട് ലക്ഷം രൂപ മുടക്കി നവീകരിച്ച ശേഷമാണ് വീണ്ടും തുറന്നുകൊടുത്തത്‌.

കളിയിടങ്ങളും ഇരിപ്പിടങ്ങളും എല്ലാം അന്ന് മനോഹരമാക്കിയിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. അടുത്തിടെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ബസ്‌ സ്റ്റാന്‍റിനോട്‌ ചേര്‍ന്ന ഭാഗത്ത് പത്തനംതിട്ട നഗരസഭയുടെ ഹാപ്പിനസ് പാര്‍ക്ക് ആരംഭിച്ചത്. അതുവരെ പത്തനംതിട്ട നഗരത്തിലെ ഏക പാര്‍ക്കായിരുന്നു ഇത്. ഹാപ്പിനസ് പാര്‍ക്ക് വന്നതോടെ നഗരത്തിലെ ആദ്യത്തെ പാര്‍ക്കിനെക്കുറിച്ച് എല്ലാവരും മറന്നോ എന്നതാണ് സംശയം. പാര്‍ക്ക് നാശാവസ്ഥയിലായിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....