ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പോക്കറ്റില്‍ ഉള്ളി കരുതിയാല്‍ മതി ; വിചത്രവാദവുമായി കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് വേനല്‍ച്ചൂട് കനക്കുന്നതിനിടെ വിചത്രവാദവുമായി കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പോക്കറ്റില്‍ ഒരു ഉള്ളി കരുതിയാല്‍ മതിയെന്നാണ് സിന്ധ്യ പറയുന്നത്. ചൂട് കൂടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് സിന്ധ്യ വിചിത്രവാദം ഉന്നയിക്കുന്നത്. ജനങ്ങള്‍ ചൂടിനെ നേരിടാന്‍ തന്നോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. അതിന് മറുപടിയായി ഉള്ളി പോക്കറ്റില്‍ കരുതുകയെന്ന സന്ദേശമാണ് താന്‍ നല്‍കാറാണ്. എ.സി താന്‍ ഉപയോഗിക്കാറില്ലെന്നും ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഇന്നത്തെക്കാലത്ത് എല്ലാവരും പെട്ടികള്‍ ചുമന്നാണ് നടക്കാറ്. എന്നാല്‍, വാര്‍ത്താവിനിമയ മന്ത്രി ഉള്ളിയാണ് കൊണ്ടുനടക്കുന്നത്. ഇതെല്ലാം പഴയ കാര്യങ്ങളാണ്. ആയുര്‍വേദം പുരോഗമിക്കുമ്പോള്‍ നാം ഇതൊന്നും മറന്ന് പോവാന്‍ പാടില്ലെന്നും ജോതിരാദിത്യ സിന്ധ്യ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ച്ചൂട് കനക്കുന്നതിനിടെയാണ് സിന്ധ്യയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഉഷ്ണതരംഗം ആഞ്ഞടിക്കുകയാണ്. പലയിടത്തും താപനില 50 ഡിഗ്രിയിലേക്ക് അടുക്കുകയാണ്. ഇതിനിടയിലാണ് ചൂട് മറികടക്കാനുള്ള സിന്ധ്യയുടെ ജനങ്ങള്‍ക്കുള്ള ക്ലാസ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലാവുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...