പഹൽഗാം ഭീകരാക്രമണത്തിൽ പുതിയ കണ്ടെത്തലുമായി എൻഐഎ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ പുതിയ കണ്ടെത്തലുമായി എൻഐഎ. ഭീകരർ ഉപയോഗിച്ച ഫോണുകൾ ചൈനയിൽ നിന്ന് പാകിസ്ഥാനിലേക്ക് എത്തിയതെന്ന് കുറ്റപത്രത്തിൽ പരാമർശം. ഇരു ഫോണുകളും നാലു വർഷത്തോളം ഉപയോഗിച്ചിരുന്നില്ല. ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെയാണ് ഫോണുകൾ ആദ്യമായി ഉപയോഗിച്ചത്. മൊബൈൽ കമ്പനിയിൽ നിന്ന് ശേഖരിച്ച വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്. 2021 ജനുവരി 1-ന് കറാച്ചി ആസ്ഥാനമായുള്ള കമ്പനിയാണ് പാകിസ്ഥാനിലേക്ക് ഫോണുകൾ ഇറക്കുമതി ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫോണുകൾ പാകിസ്ഥാനിൽ എത്തിയിട്ടും വർഷങ്ങളോളം ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ.

സാധാരണയുള്ള ആശയവിനിമയത്തിനല്ലാതെ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമായി ഈ ഫോണുകൾ പ്രത്യേകം സൂക്ഷിച്ചു വെച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. കൂടാതെ ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പകരം ലോംഗ് റേഞ്ച് റേഡിയോ സംവിധാനങ്ങളാണ് ഇവർ ആശയവിനിമയത്തിനായി ഉപയോഗിച്ചതെന്നും കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...