തിരുവഞ്ചൂരിൽ പെയിൻറിംഗ് തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; ദേഹത്ത് മുറിവുകൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: തിരുവഞ്ചൂർ പോളച്ചിറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവഞ്ചൂർ വന്നല്ലൂർക്കര കോളനിയിലെ ഷൈജുവിനെ ആണ് പോളച്ചിറ പമ്പ് ഹൗസിന് സമീപം മരിച്ച നിലയിൽ കണ്ടത്. രാവിലെ നാട്ടുകാരാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ പരിശോധനയിൽ യുവാവിന്റെ ശരീരത്തിൽ വിവിധ ഇടങ്ങളിൽ ഒട്ടേറെ മുറിവുകൾ കണ്ടെത്തി. കൊലപാതകം ആണെന്നാണ് പോലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട ഷൈജുവിന്റെ സുഹൃത്ത് അയർക്കുന്നം പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന. ഷൈജുവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട് എന്നാണ് വിവരം എന്നാൽ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മരിച്ച ഷൈജു പെയിന്റിങ് തൊഴിലാളിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...