ഒളിച്ചിരുന്ന് കമിതാക്കളുടെ ദൃശ്യങ്ങൾ പകര്‍ത്തി പോണ്‍ സൈറ്റില്‍ പ്രചരിപ്പിച്ചു ; മൂന്നംഗ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തലശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന മൂന്നംഗ സംഘത്തെ തലശേരി ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. തലശേരി ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം വി ബിജു, എസ്‌ഐ ആര്‍ മനു എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. തലശേരിയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളിലും മറ്റും പ്രതികള്‍ ഒളിച്ചുനില്‍ക്കുകയും ഇവിടെയെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.

ഇത് പിന്നീട് ചില പോണ്‍സൈറ്റുകളില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തലശേരിയിലെ പ്രധാന പാര്‍ക്കുകളായ ഓവര്‍ബറീസ് ഫോളി, തലശേരി കോട്ട, സെഞ്ച്വറി പാര്‍ക്ക് എന്നിവടങ്ങളില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സൈബര്‍ പോലീസിന്‍റെ സഹായത്തോടെയാണ് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തത്. കോളേജുകളിലേക്കും വിദ്യാലയങ്ങളിലേക്കും മക്കളെ രാവിലെ പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ അവര്‍ അവിടെയെത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപന അധികൃതരും ജാഗ്രതപാലിക്കണമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...