ട്രക്കിങ് പാത്ത് വേ – വാച്ച് ടവര്‍ – വ്യൂ പോയിന്റ് ; ഹൈടെക് ആകാന്‍ പൈതല്‍മല വിനോദസഞ്ചാര കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

പൈതൽമല-പാലക്കയംതട്ട്-കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് സ്ഥാപിക്കാൻ വനം-ടൂറിസം മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജോൺ ബ്രിട്ടാസ് എം.പി സമർപ്പിച്ച പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യാനാണ് യോഗം ചേർന്നത്. ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള ഈ സർക്യൂട്ടിന്റെ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് വഴിവെക്കുമെന്ന് മന്ത്രിമാരായ എ.കെ.ശശീന്ദ്രനും പി.എ മുഹമ്മദ് റിയാസും പറഞ്ഞു.

വികസനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ വനം-ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്തപരിശോധന ഈമാസം തന്നെ നടക്കും. ഈ റിപ്പോർട്ട് കിട്ടിയാൽ ഒക്ടോബർ ആദ്യപകുതിയിൽ തന്നെ മന്ത്രിമാരുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും. പൈതൽമല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങൾ പോലും അവിടെയില്ലെന്ന് ജോൺബ്രിട്ടാസ് എം.പി പറഞ്ഞു. സ്വാഭാവിക വനത്തിന് കോട്ടംതട്ടാതെ പൈതൽമല പദ്ധതി വനംവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കാനാണ് സർക്കാറിന്റെ തീരുമാനം.

പ്രവേശന സംവിധാനങ്ങൾ, ട്രക്കിങ് പാത്ത് വേകൾ, ശൗചാലയങ്ങൾ, പാർക്കിങ് സൗകര്യം, ഇക്കോ ഷോപ്പുകൾ, വാച്ച് ടവർ, വ്യൂ പോയിന്റ് എന്നിവ നിർമിക്കും. കുറിഞ്ഞിപ്പൂക്കൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങൾ തയ്യാറാക്കൽ, ബൈനോക്കുലർ സംവിധാനം, ടൂറിസം റിസോർട്ട് പുനരുദ്ധാരണം തുടങ്ങിയവയും ഉടൻ യാഥാർഥ്യമാക്കും.

കാരവൻ പദ്ധതി, ടെന്റുകൾ, ഹട്ടുകൾ, റോപ്പ് വേ എന്നിവ ഉൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പദ്ധതികൾ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദർശനത്തിനുശേഷം രൂപരേഖ തയ്യാറാക്കും. കാഞ്ഞിരക്കൊല്ലിയുടെ വികസനസാധ്യതകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വനംവകുപ്പ് പഠിച്ച് റിപ്പോർട്ട് നൽകും.
പാലക്കയംതട്ടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് എം.പി സമർപ്പിച്ച കരട് നിർദേശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി. ഇവിടെ സർക്കാർ ഭൂമി കൈയേറിയത് സംബന്ധിച്ചുള്ള പരാതികൾ അന്വേഷിക്കാനും നിർദേശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...