ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല , സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള ബിസിനസുകാരൻ മാത്രം ; വിവാദ പരാമർശവുമായി പാക് നടി

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിവാദ പരാമർശവുമായി പാക് നടി മഹ്നൂർ ബലൂച്. ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്നും സൗന്ദര്യത്തിന്റെ ഏത് അളവുകോലുകൾ വെച്ചളന്നാലും കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത വ്യക്തിയാണ് ഷാറൂഖ് എന്നും മഹ്നൂർ പറഞ്ഞു. സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള മികച്ച ബിസിനസുകാരനാണ് ഷാറൂഖ് ഖാൻ എന്നും മഹ്നൂർ കൂട്ടിച്ചേർത്തു. ‘അദ്ദേഹത്തി​ന്റെ മികവുറ്റ വ്യക്തിത്വവും താരപരിവേഷം സമ്മാനിക്കുന്ന തേജോവലയവും ചേരുമ്പോൾ അദ്ദേഹം സുന്ദരനായി അനുഭവപ്പെടുകയാണ്. വളരെ സൗന്ദര്യമുള്ളവർക്കുപോലും അത്തരമൊരു തേജോവലയം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ അവരെ ആരും ശ്രദ്ധിക്കാറുമില്ല’ മഹ്നൂർ ബലൂച് വ്യക്തമാക്കി.

‘ഷാറൂഖിന് അഭിനയിക്കാൻ അറിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം തന്നെ സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള മികച്ച ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ ആരാധകർ എന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കില്ലായിരിക്കാം. അതു കുഴപ്പമില്ല. ഞാൻ എന്റെ അഭിപ്രായം പറയുന്നുവെന്നു മാത്രം. നല്ല പേഴ്സണാലിറ്റിയുള്ള ഷാറൂഖ് തന്നെ നന്നായി മാർക്കറ്റ് ചെയ്യുന്നു. അതേസമയം, നന്നായി അഭിനയിക്കാനറിയുന്ന ഒട്ടേറെ നടന്മാരുണ്ട്. അവരൊന്നും പക്ഷേ, വിജയശ്രീലാളിതരല്ലെന്നുമാത്രം’ മഹ്നൂർ ബലൂച് കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

0
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ....