ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്കുനേരെ സംഘം ചേർന്ന് കല്ലേറും ആക്രമണവും നടത്തിയ സംഭവത്തിൽ അപലപിച്ച് ഇന്ത്യ. ഗുരുദ്വാരയ്ക്കു നേരെ നൂറുകണക്കിന് ആളുകളാണ് കല്ലെറിഞ്ഞത്. ഇതേത്തുടർന്ന് വിശ്വാസികൾ ഗുരുദ്വാരയ്ക്കുള്ളിൽ കുടുങ്ങി. സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അകാലിദള്‍ എം.എല്‍.എ മഞ്ജീന്ദര്‍ സിംഗ് സിര്‍സ പുറത്തുവിട്ടു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥിച്ചു.