Tuesday, March 4, 2025 4:06 pm

ആന എഴുന്നള്ളിപ്പ് : ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. 2012ലെ ചട്ടങ്ങൾ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്നും, ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാർഗരേഖ നിർദേശിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.ചട്ടങ്ങൾക്ക് വിരുദ്ധമായി പുറത്തിറക്കിയ മാർദനിർദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ആന ഒരു ജീവിയാണ്. മൂന്ന് മീറ്റർ അകലം പാലിച്ച് ആനകളെ എങ്ങനെ നിർത്താൻ കഴിയുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പകൽ ഒൻപത് മുതൽ അഞ്ചുമണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. 250 വർഷത്തോളമായുള്ള ഉത്സവമാണ് ത്യശൂർ പൂരം.

ഹൈക്കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് ദേവസ്വങ്ങൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ചടങ്ങുകൾ കൂടുതലും നടക്കുന്നത് ഈ സമയത്താണ്. അങ്ങനെ വരുമ്പോൾ ഇത് എങ്ങനെ പ്രായോഗികമാകുമെന്നും സുപ്രീം കോടതി ചോദിച്ചു. ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേർ വരുന്ന പൂരമാണ്. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവർത്തിച്ചു. തൃശൂർ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹർജിയിൽ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

0
കണ്ണൂർ: കണ്ണൂർ വട്ടിപ്പുറം വെള്ളാനപൊയിലിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതരമായി...

മേത്താനം – ആനപ്പാറ റോഡ് നവീകരണം വൈകുന്നു ; നാട്ടുകാർ റോഡിൽ വാഴയും കൈതയും...

0
അറഞ്ഞിക്കൽ : റോഡ് നവീകരണം വൈകുന്നതിലും അപകടം പതിവായതിലും പ്രതിഷേധിച്ച്...

പാലക്കാട് ആലത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; അറസ്റ്റ്

0
പാലക്കാട്: പാലക്കാട് ആലത്തൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. വടക്കഞ്ചേരി കണക്കൻതുരുത്തി നാസറിനെയാണ്...

മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ചത് അഹംഭാവം : ഇപി ജയരാജൻ

0
കണ്ണൂർ : പാർട്ടി പദവിയിൽ പ്രായപരിധി ഇളവ് നൽകുന്നത് ഒരാൾക്ക് വേണ്ടി...